കോപ്പ അമേരിക്ക ഫുട്ബോളില്‍ ഉറുഗ്വെയും പരാഗ്വെയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഉറുഗ്വെ-പരാഗ്വെ മത്സരം സമനിലയില്‍ അവസാനിച്ചു. ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒരു ടീമായാണ് ഉറുഗ്വെ ക്വാര്‍ട്ടറില്‍ എത്തിയത്. ഇതോടെ ജമൈക്ക ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
മത്സരത്തിനു മുന്‍പുതന്നെ നാലുപോയിന്റുമായി സമനിലയുറപ്പിച്ചിരുന്ന പരഗ്വെയ്ക്ക് ഉറുഗ്വെയ്ക്കെതിരേ സമനിലയോടെ അഞ്ചു പോയിന്റായി. ഉറുഗ്വെയ്ക്കു സമനിലയിലൂടെ ലഭിച്ച രണ്ടു പോയിന്റോടെ നാലുപോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനം ഉറപ്പിച്ചു. മത്സരത്തിനു മുന്‍പുതന്നെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്ന പരാഗ്വെ ടൂര്‍ണമെന്റിലുടനീളം തുടര്‍ന്നു വന്ന ഫോം ഉറുഗ്വെയ്ക്കെതിരെയും തുടര്‍ന്നു.
Discussion about this post