ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഒന്നിച്ച് നില്‍ക്കുമെന്ന സംയുക്ത പ്രസ്താവനയുമായി ഇന്ത്യയും റഷ്യയും ചൈനയും . കിഴക്കന്‍ ചൈനയില്‍ നടന്ന ഇന്ത്യ ചൈന റഷ്യ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് സംയുക്ത പ്രസ്താവന പുറത്ത് വന്നിരിക്കുന്നത് .
ഒരു തരത്തിലുള്ള ഭീകരവാദവും പ്രോത്സാഹിപ്പിക്കില്ലെന്നും . തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നവർ ഇതിൽ നിന്നം പിന്തിരിയണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു .
സംഘർഷ സാഹചര്യം ഒഴിവാക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു .
നിയന്ത്രണ രേഖയില്‍ പാകിസ്ഥാന് പ്രകോപനം തുടരുന്നതിനിടെയാണ് ഇന്ത്യയും ചൈനയും റഷ്യയും സംയുക്ത പ്രസ്താവന ഇറക്കിയത്.
Discussion about this post