പുല്‍വാമ ഭീകരാക്രമണം നടത്തിയ ജയ്ഷ്-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസറിനെതിരെ നീങ്ങി യു.എസും, യു.കെയും, ഫ്രാന്‍സും. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ മസൂദ് അസറിന് വിലക്കേര്‍പ്പെടുത്തണമെന്ന പ്രമേയം മൂന്ന് രാജ്യങ്ങളും കൊണ്ടുവന്നു. പ്രമേയം പാസായാല്‍ മസൂദ് അസറിന് അന്താരാഷ്ട്ര തലത്തില്‍ സഞ്ചരിക്കാന്‍ വിലക്കുണ്ടാകും. കൂടാതെ മസൂദ് അസറിന്റെ സ്വത്തുക്കളും മറ്റും മരവിപ്പിക്കുന്നതായിരിക്കും.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ കമ്മിറ്റിക്ക് മുന്പില് പത്ത് ദിവസമാണ് പ്രമേയം പരിഗണിക്കുന്നതിനുള്ളത്.
മസൂദ് അസറിന് വിലക്കേര്പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നാലാമത്തെ പ്രമേയമാണിത്. 2009ല്‍ ഇന്ത്യ സമാനമായ പ്രമേയം കൊണ്ടുവന്നിരുന്നു. പിന്നീട് 2016ല്‍ യു.എസും, യു.കെയും, ഫ്രാന്സിനോടുമൊപ്പം ഇന്ത്യ വീണ്ടും പ്രമേയം കൊണ്ടുവന്നിരുന്നു. പിന്നീട് 2017ല്‍ വീണ്ടും യു.എസും, യു.കെയും, ഫ്രാന്‍സും പ്രമേയം കൊണ്ടുവന്നിരുന്നു. എല്ലാ അവസരത്തിലും മസൂദ് അസറിന് വിലക്കേര്‍പ്പെടുത്തുന്നതിനെ എതിര്‍ത്തത് ചൈനയായിരുന്നു.
Discussion about this post