ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടാകുന്നുവെന്ന വാര്‍ത്തയ്ക്ക് അധികം വൈകാതെ വിരാമമാകും . സ്വകാര്യ ഏജന്‍സിയായ കോണ്‍ഫിഡന്‍സ് പെട്രോളിയമാണ് പൊട്ടിത്തെറിക്കാത്ത സിലിണ്ടറുകള്‍ വികസിപ്പിചെടുത്തിരിക്കുന്നത് . പൊട്ടിത്തെറിക്കാത്ത സുരക്ഷിതമായ സിലിണ്ടറിന് നല്‍കിയിരിക്കുന്നത് ‘ ഗോ ഗ്യാസ് എലൈറ്റ്’ യെന്ന പേരാണ് .
ഗുണമേന്മയേറിയ പോളിമെറുകള്‍ ഉപയോഗിച്ച് തീര്‍ത്ത പ്രത്യേക കവച്ചമാണ് ലീക്കിനെയും പൊട്ടിത്തെറിക്കുന്നതിനെയും പ്രതിരോധിക്കുന്നത് . ഭാരക്കുറവും ഇതിന്റെ പ്രത്യേകതയായി കമ്പനി ചൂണ്ടിക്കാട്ടുന്നു .
പരീക്ഷണ അടിസ്ഥാനത്തില്‍ മുംബൈയിലാണ് ഗ്യാസ് സിലിണ്ടറുകള്‍ വിതരണം നടത്തിയത് . രാജ്യത്തിന്റെ വിപണിയിലേക്ക് അധികം വൈകാതെ തന്നെ എത്തിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ .
നിലവില്‍ വീടുകളില്‍ ലഭിക്കുന്ന സിലിണ്ടറുകളുടെ പകുതി ഭാരം മാത്രമേ ഗോ ഗ്യാസ് സിലിണ്ടറുകള്‍ക്ക് ഉണ്ടാവുകയുള്ളൂ . പചാക വാതകം സുരക്ഷിതമായി ഉപയോഗിക്കുവാനും പൊട്ടിത്തെറിക്കുമോ എന്ന ഭയം ഇല്ലാതാക്കാന്‍ പുതിയ ഗ്യാസ് സിലിണ്ടറിന് സാധിക്കുമെന്ന് കമ്പനി ഉറപ്പ്തരുന്നു .
Discussion about this post