കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടി വെയ്പ് കേസില്‍ രവി പൂജാരി മുഖ്യ പ്രതി.കേസില്‍ ക്രൈംബ്രാഞ്ച് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു.അധോലോക കുറ്റവാളി രവി പൂജാരിയെ മുഖ്യപ്രതിയാക്കിയാണ് ക്രൈംബ്രാഞ്ചിന്റെ ആദ്യ കുറ്റപത്രം .
ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വെടിവെയ്പ് നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.കഴിഞ്ഞ ഡിസംബർ 15 ന് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് നടി ലീന മരിയ പോളിന്റെബൂട്ടിപാർലറിന് നേരെ വെടി ഉതിർത്തത്.
അധോലോക കുറ്റവാളി രവി പൂജാരിയുടെ നിർദ്ദേശ പ്രകാരമാണ് കൃത്യം ചെയ്തെന്ന് തെളിയിക്കാൻ ചില രേഖകൾ സ്ഥലത്ത് ഉപേക്ഷിച്ചായിരുന്നു സംഘം മടങ്ങിയത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രവി പൂജാരി തന്നെ രംഗത്ത് വന്നു.
Discussion about this post