പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് സമാധാന നോബേല്‍ സമ്മാനം നല്‍കണമെന്ന പ്രമേയം പാക്കിസ്ഥാന് പാര്‍ലമെന്റില്‍ കൊണ്ടുവന്നു. പാക്കിസ്ഥാന് മന്ത്രി ഫവദ് ചൗധരിയാണ് പ്രമേയം പാക് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനിന്നിരുന്ന സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ ഇമ്രാന് ഖാന് ശ്രമിച്ചുവെന്നും ഇതിന് ഇമ്രാന് നോബേല്‍ സമ്മാനം നല്‍കണമെന്നുമായിരുന്നു പ്രമേയത്തില്‍ പറഞ്ഞത്. ഇന്ത്യയുടെ പ്രകോപനപരമായ പെരുമാറ്റം ഇരു രാജ്യങ്ങളെയും യുദ്ധത്തിന്റെ വക്കിലെത്തിച്ചുവെന്നും കോടിക്കണക്കിന് ജനങ്ങളുടെ ജീവിതം അപകടത്തിലാകാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.
Information Minister @fawadchaudhry submits resolution in @NAofPakistan Secretariat demanding that PM @ImranKhanPTI be given #NobelPeacePrize for his contribution towards #peace in region https://t.co/VmMgKPgCtC #NobelPeacePrizeForImranKhan, @PTIofficial
— Radio Pakistan (@RadioPakistan) March 2, 2019
എന്നാല്‍ പ്രമേയത്തിനെതിരെ പരിഹാസവുമായിട്ടാണ് സോഷ്യല്‍ മീഡിയ മുന്നോട്ട് വന്നിരിക്കുന്നത്. ജര്‍മ്മനിയിലെ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ പേരും സമാധാന നോബേല്‍ പുരസ്കാരത്തിന് വേണ്ടി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നുവെന്ന കാര്യം പാക്കിസ്ഥാനികള്‍ക്ക് അറിയാമോയെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് ചോദിച്ചു.
Did you know that Adolf Hitler was nominated for a Nobel Peace Prize?
Lol.
— Tomi Paganini (@iamtoamy) March 2, 2019
ഇമ്രാന് ഖാന് സമാധാന നോബേല്‍ സമ്മാനം നല്‍കണമെന്നത് ഈ ദശകത്തിലെ ഏറ്റവും വലിയ തമാശയാണെന്ന് പലരും ട്വിറ്ററില്‍ കുറിച്ചു.
Imran Khan wants Nobel Prize for Peace .. Joke of the year 2019… #Poonch
— Pulak P (@PulakPattanayak) March 2, 2019
https://twitter.com/pinkidalal/status/1101742917633204224
ഭീകരവാദികള്‍ പാക്കിസ്ഥാന്റെ പറമ്പില്‍ ഉള്ളപ്പോഴാണൊ ഇമ്രാന് ഖാന് സമാധാന നോബേല്‍ നല്കണമെന്നാവശ്യപ്പെടുന്നതെന്ന് മറ്റൊരു ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യം.
https://twitter.com/krish2204/status/1101742914495889409
ആയിരക്കണക്കിന് പഷ്തൂണ്‍ ജനതയെ പാക്കിസ്ഥാനില്‍ നിന്നും കാണാതാകുന്ന വേളയില്‍ സമാധാന നോബേലിന് ഇമ്രാന് അര്‍ഹനാണെന്ന് പറയുന്നത് വിഭ്രാന്തിയാണെന്ന് അഭിപ്രായമുണ്ട്.
#NobelPeacePrizeForImranKhan
It is delusional to demand a Nobel prize for Imran khan at the moment when Thousands of Pashtuns are still gone missing under his nose.I will be on the front in signing up a petition demanding nobel prize for IK when he will resolve internal strifes.— Suhail Khan Mandokhel (@MandokhelSohail) March 1, 2019
ഇന്നലെ തങ്ങളുടെ കസ്റ്റഡിയിലുണ്ടായിരുന്ന ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ പാക്കിസ്ഥാന് വിട്ടയച്ചിരുന്നു. സമാധാനത്തിന്റെ സന്ദേശമെന്ന രീതിയിലാണ് വിട്ടയയ്ക്കുന്നതെന്ന് ഇമ്രാന് ഖാന് വ്യക്തമാക്കിയിരുന്നു.
Discussion about this post