ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്കില്‍ ഫേസ് ബുക്ക് മുതലാളി സുക്കര്‍ബര്‍ഗിന്റെ ലൈക്്. പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ആലിംഗനം ചെയ്ത് സ്വീകരിക്കുന്ന ചിത്രത്തിനാണ് സുക്കര്‍ബര്‍ഗ് ലൈക് അടിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടേകാലോടെ പോസ്റ്റ് ചെയ്ത ചിത്രത്തിന് 16 പതിനഞ്ചു ലക്ഷത്തോളം ലൈക്കുകളും 40,000ത്തോളം കമന്റുകളുമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. 57000ത്തോളം പേര് ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.
ദില്ലി വിമാനത്താവളത്തിലെത്തിയ ഒബാമയെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് നേരിട്ടെത്തിയ പ്രധാനമന്ത്രി ആലിംഗനം ചെയ്താണ് അദ്ദേഹത്തെ സ്വീകരിച്ചത്. നാളത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ഒബാമയാണ് മുഖ്യാതിഥി.
Discussion about this post