ഹൈദരാബാദ് : പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. ഹൈദരാബാദ് സ്വദേശി ഗോപി രാജു എന്ന പതിനാറുകാരനാണ് പരീക്ഷ ഹാളില്‍ മരണപ്പെട്ടത്. പ്ലസ് ടു ബോര്‍ഡ് പരീക്ഷയ്ക്കിടെയാണ് സംഭവം.
പരീക്ഷ തുടങ്ങുന്നതിന് അല്പസമയം മുന്‍പ് നെഞ്ച് വേദന അനുഭവപ്പെട്ടെങ്കിലും ആശുപത്രിയില്‍ പോകാന്‍ ഗോപി വിസമ്മതിക്കുകയായിരുന്നു. പരീക്ഷ തുടങ്ങി അല്പസമയത്തിനുള്ളില് ക്ലാസ് മുറിയില്‍ കുഴഞ്ഞു വീണ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വിട്ടു കൊടുത്തു.അതേസമയം സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post