ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് ഒരു ഇനമായി തിരിച്ച് വരുന്നു. 2022ല്‍ ചൈനയിലെ ഹാങ്സോയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഒരു ഇനമായി ക്രിക്കറ്റുമുണ്ടാകും. ഏഷ്യന്‍ ഒളിംപിക്സ് കൗണ്‍സിലിന്റെ (ഒ.സി.എ) ജനറല്‍ അസംബ്ലിക്ക് ശേഷമായിരുന്നു ഈ തീരുമാനമെടുത്തത്. 2022ലെ ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റുണ്ടാകുമെന്ന് ഒ.സി.എയുടെ വൈസ് പ്രസിഡന്റ് രണ്‍ധീര്‍ സിംഗ് മാധ്യമങ്ങളെ അറിയിച്ചു.
ഒ.സി.എയുടെ തീരുമാനത്തെ ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന് (ഐ.ഒ.എ) സ്വാഗതം ചെയ്യുന്നുവെന്ന് ഐ.ഒ.എയുടെ സെക്രട്ടറി ജനറല്‍ രാജീവ് മെഹ്ത അറിയിച്ചു. 2022ലെ ഏഷ്യന്‍ ഗെയിംസിന് വേണ്ടി ഇന്ത്യയില്‍ നിന്നും ക്രിക്കറ്റ് ടീമിനെ അയക്കണമെന്ന് ബി.സി.സി.ഐയോട് അഭ്യര്‍ത്ഥിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ട്വന്റി20 ഇനത്തിലുള്ള ക്രിക്കറ്റായിരിക്കും ഏഷ്യന്‍ ഗെയിംസിലുണ്ടാകുകായെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇതേപ്പറ്റിയുള്ള ഔദ്യോഗിക തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ഇതിന് മുന്‍പ് 2010ലും 2014ലും ഏഷ്യന്‍ ഗെയിംസുകളില്‍ ക്രിക്കറ്റ് ഒരിനമായുണ്ടായിരുന്നു.
Discussion about this post