ഇന്ത്യയില്‍ 4ജി സാങ്കേതിക വിദ്യ വന്നതോടെ 2018ല്‍ ഡാറ്റാ ട്രാഫിക് 109 ശതമാനമായി വര്‍ധിച്ചെന്ന് പഠന റിപ്പോര്‍ട്ട്. നോക്കിയ കമ്പനി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ശരാശരി ഡാറ്റാ ഉപയോഗം 69 ശതമാനമായി വര്‍ധിച്ച് ഒരു ഉപഭോക്താവിന് 10 ജി.ബി പ്രതിദിനം എന്ന നിലയിലാണ് നില്‍ക്കുന്നത്. 2018 അവസാനത്തോടെ 3ജി ഉപഭോക്താക്കളെക്കാള്‍ 5 ഇരട്ടി 4ജി ഉപഭോക്താക്കള്‍ ഇന്ത്യയിലുണ്ടായി.
ഡാറ്റാ ഉപയോഗത്തിന്റെ വിലയില്‍ വന്ന കുറവും 4ജി ഇന്റര്‍നെറ്റ് ലഭിക്കാന്‍ വേണ്ടിയുള്ള ഉപകരണങ്ങളുടെ വിലയില്‍ വന്ന കുറവുമാണ് ഡാറ്റാ ഉപഭോഗം വര്‍ധിക്കാന്‍ കാരണായത്. രാജ്യത്തെ വളരെയധികം പേര് ഇതാദ്യമായാണ് ബ്രോഡ്ബാന്‍ഡ് സാങ്കേതിക വിദ്യയുടെ ഗുണങ്ങള്‍ അനുഭവിക്കുന്നതെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ഡാറ്റാ ഉപയോഗം ഇനിയും വര്‍ധിക്കുമെന്നാണ് നോക്കിയ കമ്പനി അഭിപ്രായപ്പെടുന്നത്. നിലവില്‍ രാജ്യത്തെ 45 ശതമാനം പ്രദേശത്ത് മാത്രമാണ് ബ്രോഡ്ബാന്‍ഡ് സേവനം ലഭിക്കുന്നത്.
Discussion about this post