ഭീകരര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിസമ്മതിക്കുന്ന പാക്കിസ്ഥാന് രൂക്ഷ വിമര്‍ശനവുമായി ഇറാന് രംഗത്ത്. പാക്കിസ്ഥാന് മണ്ണിലുള്ള ഭീകരര്‍ക്കെതിരെ പാക്കിസ്ഥാന് നടപടിയെടുക്കാന്‍ കഴിയില്ലെങ്കില്‍ ഇറാന് പാക്കിസ്ഥാനില്‍ വന്ന് ഭീകരര്‍ക്കെതിരെ ആക്രമണം നടത്തുമെന്ന് ഇറാന് സൈന്യം വ്യക്തമാക്കി.
ആണവ ബോംബുകള്‍ വരെയുള്ള പാക്കിസ്ഥാന് എന്തുകൊണ്ട് ഭീകരര്‍ക്കെതിരെ നീങ്ങുന്നില്ലെന്ന് ഇറാന്റെ സൈന്യ യൂണിറ്റായ ഐ.ആര്.ജി.സിയുടെ തലവന്‍ ജനറല്‍ കാസിം സുലൈമാനി ചോദിച്ചു. പാക്കിസ്ഥാന് അവരുടെ എല്ലാ അയല്‍രാജ്യങ്ങളുമായി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബലോചിസ്ഥാനിലെ ചില ക്രിമിനലുകള്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ചതിന് ശേഷം പാക്കിസ്ഥാന് ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെ ഇറാനില്‍ വന്ന് ഭീകരവാദം പരത്തുകയാണെന്ന് മേജര്‍ ജനറല്‍ യാഹ്യാ റഹീം സഫാവി പറഞ്ഞു. ഇതില്‍ ഇറാനോട് ഐ.എസ്.ഐ ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു.
ജയ്ഷ്-അല്‍-സോല്മിന് ഐ.എസ്.ഐ പിന്തുണ നല്‍കുന്നതിന് വലിയ വില നല്‍കേണ്ടി വരുമെന്നും ഇറാന് സൈന്യം വ്യക്തമാക്കി.
അതേസമയം ഇന്ത്യയ്ക്ക് പിന്തുണയുമായി അഫ്ഗാനിസ്ഥാന് ഇന്റലിജന്‍സ് ഏജന്‍സിയുടെ മുന്‍ തലവന്‍ രഹമത്തുള്ള നബീല്‍ രംഗത്തെത്തി. ഇന്ത്യ നടത്തിയ ബാലാകോട്ട് വ്യോമാക്രമണം കുറച്ച് മുന്‍പ് തന്നെ നടത്തേണ്ടിയിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളെപ്പറ്റി ചര്‍ച്ച നടത്താന്‍ വേണ്ടി ഇന്ത്യയും ഇറാനും വൈകാതെ തന്നെ നീക്കങ്ങള്‍ നടത്തുമെന്ന് സൂചനയുണ്ട്.
Discussion about this post