സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന കര്‍ഷക ആത്മഹത്യകള്‍ പിണറായി സര്‍ക്കാരിന് തലവേദനയായി മാറുന്നു. വിഷയത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നതായിരിക്കും. തിരഞ്ഞെടുപ്പിന് മുന്‍പ് മുഖം രക്ഷിക്കാനായി ബാങ്കുകളുടെ ജപ്തി നടപടികള്‍ നിര്‍ത്തി വെക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നു. കര്ഷകരെടുത്ത് എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാക്കുന്ന കാര്യവു ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകും.
ഒന്നര മാസത്തിനിടെ ഇടുക്കി ജില്ലയില്‍ 7 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. തൃശൂര്‍ ജില്ലയിലും കര്‍ഷക ആത്മഹത്യകള്‍ നടന്നു. സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തത് മൂലം ജപ്തി ഭീഷണി നേരിടുന്ന കര്‍ഷകരാണ് ആത്മഹത്യ ചെയ്തവരില്‍ ഭൂരിഭാഗവും. പ്രളയവും അത് മൂലമുണ്ടായ കൃഷി നാശവും ആത്മഹത്യയ്ക്ക് കാരണമായി.
എന്നാല്‍ കര്‍ഷക ആത്മഹത്യകളെ തള്ളിക്കളയുന്ന നിലപാടാണ് മന്ത്രി ഇ.പി.ജയരാജന് സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യക്കുള്ള സാഹചര്യമില്ലായെന്ന് അഭിപ്രായമാണ് ജയരാജന് പ്രകടിപ്പിച്ചത്.
Discussion about this post