പാക് പൗരന്മാരുടെ വിസ കാലാവധി കുറച്ച് അമേരിക്ക.പാക് പൗരന്മാര്ക്ക് നല്‍കിയിരുന്ന യുഎസ് വിസ കാലാവധി അഞ്ചു വര്‍ഷത്തില്‍ നിന്ന് മൂന്നു മാസമാക്കി കുറച്ചതായി റിപ്പോര്‍ട്ട്. യുഎസ് വിസയ്ക്കുള്ള പാക് പൗരന്മാരുടെ അപേക്ഷാഫീസ് 160 ഡോളറില്‍ നിന്ന് 192 ഡോളറായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
വിസാചട്ടത്തിലും നിരക്കിലും പാക് സര്‍ക്കാര്‍ ഭേദഗതി വരുത്തിയതിനെ തുടര്‍ന്നാണ് യുഎസ് നടപടിയെന്ന് യുഎസ് എംബസി വക്താവ് വ്യക്തമാക്കി. പാകിസ്താന് അടുത്തിടെ യുഎസ് പൗരന്മാരുടെ വിസ കാലയളവില്‍ കുറവ് വരുത്തുകയും അപേക്ഷാഫീസ് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് യുഎസ് നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാല്‍ തീവ്രവാദികളോട് പാകിസ്താന് പുലര്‍ത്തുന്ന അനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് അമേരിക്കന്‍ നടപടിയെന്നും സൂചനയുണ്ട്..
Discussion about this post