തമിഴ്നാടിലെ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.ജി.രാമചന്ദ്രന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തമിഴ്നാടില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.ജി.ആറിന്റെ ജന്മനാടായ ശ്രീലങ്ക താന്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് മോദി പറഞ്ഞു. ഈ അവസരത്തില്‍ അവിടെയുള്ള തമിഴ്നാടുകാര്‍ക്ക് വേണ്ടി 14,000 വീടുകള്‍ നിര്‍മ്മിച്ച് നല്കാന് പദ്ധതിയിട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1,000 വീടുകള്‍ ഇതിനോടകം നിര്‍മ്മിച്ച് നല്കപ്പെട്ടു. പാവപ്പെട്ടവര്‍ക്ക് വേണ്ടി വളരെയധികം പ്രവര്‍ത്തിച്ച നേതാവാണ് എം.ജി.ആറെന്ന് മോദി പറഞ്ഞു. ഇത് കൂടാതെ തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായ ജയലളിത സ്വപ്നം കണ്ട തമിഴ്നാട് നിര്‍മ്മിക്കാന്‍ എന്‍.ഡി.എ പ്രതിജ്ഞാബദ്ധരാണെന്നും മോദി പറഞ്ഞു.
ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംസാരിക്കുന്നതായിരിക്കും.
Discussion about this post