ഇന്ത്യന്‍ സൈന്യത്തിലെ ഹെലികോപ്റ്റര്‍ പൈലറ്റുമാര്‍ക്ക് ഇസ്രായേല്‍ വികസിപ്പിച്ചെടുത്ത അതി നൂതന ഹെല്‍മറ്റുകള്‍ നല്‍കാനുള്ള പദ്ധതിക്ക് തുടക്കമായി. ഇതിന് വേണ്ടി ഇന്ത്യന്‍ കമ്പനിയായ ബി.ഇ.എല്ലും ഇസ്രായേല്‍ കമ്പനിയായ എല്‍ബീറ്റ് സിസ്റ്റംസ് ലിമിറ്റഡും തമ്മിലൊരു കരാറില്‍ ഒപ്പിട്ടു. പ്രധാനമായും ഇന്ത്യന്‍ നാവികസേനയിലെ ഹെലികോപ്റ്റര്‍ പൈലറ്റുമാര്ക്കായിരിക്കും ഈ ഹെല്‍മറ്റ് ലഭിക്കുക.
ഈ ഹെല്‍മറ്റില്‍ പൈലറ്റുമാര്‍ക്ക് വേണ്ടി പ്രത്യേക ഡിസ്പ്ലെ ഉണ്ടാകുന്നതായിരിക്കും. ഇതിന് പുറമെ രാത്രിയിലും കാണാന്‍ ശേഷിയുള്ള കണ്ണടയും ഹെല്മറ്റിനൊപ്പമുണ്ടാകും. സൈന്യത്തിലെ പൈലറ്റുമാര്‍ക്ക് ഇതിലൂടെ ഒരു മേല്‍കൈ നേടാനാകും.
ഫെബ്രുവരി 20 മുതല്‍ 24 വരെ നടന്ന എയറോ ഇന്ത്യ 2019ലായിരുന്നു ഇന്ത്യും ഇസ്രായേലും തമ്മില്‍ കരാറില്‍ ഒപ്പിട്ടത്. ഇന്ത്യയ്ക്ക് പുറമെ യു.എസിന് വേണ്ടിയും അതി നൂതന ഹെല്‍മറ്റ് നിര്‍മ്മിച്ച് നല്‍കാനുള്ള കരാര്‍ എല്‍ബീറ്റ് സിസ്റ്റംസ് ലിമിറ്റഡിന് ലഭിച്ചിട്ടുണ്ട്.
Discussion about this post