ഉത്തര്‍ പ്രദേശിലെ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിച്ചു. ഇത് കൂടാതെ ക്ഷേത്രത്തിന്റെ ചില വികസന പ്രവര്‍ത്തനങ്ങള്‍ക്കും മോദി തുടക്കം കുറിച്ചു.
ഉത്തര്‍ പ്രദേശില്‍ മറ്റ് ചില വികസന പ്രവര്‍ത്തനങ്ങള്‍ക്കും മോദി തുടക്കം കുറിക്കുന്നതായിരിക്കും. കാണ്‍പൂരിലെ പങ്കി ഊര്‍ജ പ്ലാന്റ് മോദി രാജ്യത്തിന് സമര്‍പ്പിക്കും. കൂടാതെ ലഖ്നൗ മെട്രോയുടെ ഒരു ഭാഗം അദ്ദേഹം വീഡിയോ ലിങ്ക് വഴി ഉദ്ഘാടനം ചെയ്യു. ഇതിന് പുറമെ ആഗ്ര മെട്രോ റെയില്‍ പദ്ധതിയുടെ ശിലാസ്ഥാപനവും മോദി നിര്‍വ്വഹിക്കും.
ഹിന്ദോണ്‍ വിമാനത്താവളത്തിന്റെ സിവില്‍ ടെര്‍മിനലും മോദി ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷം വൈകീട്ട് ഡല്‍ഹിയില്‍ തിരിച്ചെത്തി ബി.ജെ.പിയുടെ ഒരു പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലും മോദി പങ്കെടുക്കും.
Discussion about this post