തെരഞ്ഞെടുപ്പ് കാലം കുത്തിപ്പൊക്കലുകളുടെ കാലമാണ് സോഷ്യല്‍ മീഡിയയില്‍. പഴയ കാല പ്രസംഗങ്ങളും വിലയിരുത്തലുകളും വീണ്ടും ഓര്‍മ്മയില്‍ എത്തിക്കുന്ന ഇടവേള. നേരത്തെ പറഞ്ഞ നിലപാടുകളില്‍ നിന്നുള്ള മാറ്റവും, സഖ്യങ്ങള്‍ മാറിയതും ട്രോളര്‍മാര്‍ക്ക് ഇക്കാലത്ത് വിരുന്നാണ്.
2014ലെ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ തെരഞ്ഞെടുപ്പ് സര്‍വ്വേയാണ് കേരളത്തില്‍ സോഷ്യല്‍ മീഡിയ വീണ്ടും കുത്തിപൊന്തിക്കുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തിന്റെ അടുത്തു പോലും എത്തില്ലെന്നാണ് സര്‍വ്വേയിലെ സംശയമില്ലാത്ത കണ്ടെത്തല്‍. മികച്ച പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് കേരളം പരിഗണിച്ചത് രാഹുല്‍ഗാന്ധിയെ ആണെന്ന് സര്‍വ്വേ പറയുന്നു. വെറും 11 ശതമാനം പേര് മാത്രമാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയാകുമെന്ന് പ്രവചിച്ചത്. 25 ശതമാനം പേര് രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന് പ്രവചിക്കുന്നു.
വീഡിയൊ
https://www.facebook.com/modisarkkar/videos/631010420750755/?__xts__[0]=68.ARAh9yMcqtTneIA1rhuno9U3_XGn0O5BUzKrs81dfEd79rFyeBX03plMj6VigeVgynDAm77Vt9r2AhK6PesdRBuzUY17n0bVEue9eDx_5Erf89t-5y2BJah2F8dCi09OEqs2teXQHx4DGWoTlNQSF8dYcUUhHrW2SrU_H01wxPT0BOdE75JM7wFcAF46AwI7btuN-YN2ceDOx5jkN3ly69y4pQCkhFGBMoOsI-jVESd-tNd3FbOY_xJoqouFd818DfMbgJCq6gkopPchvD0hY38hJXC4qwzXNRVJHgfIcAn_6f1HRgZmhBpsiBOQ8YyOqGVB7V4OyU-RWCA4gHjlPZZKL9NxS84hhxctd__PnO6XHR8O-PcXH9SRvu8g845WGQ&__tn__=-y.g
Discussion about this post