പൂണെ: ഇന്നലെ അന്തരിച്ച പ്രശ്സത കാര്‍ട്ടൂണിസ്റ്റ് ആര്.കെ ലഷ്മണിന്(94) നാടിന്റെ അന്ത്യാഞ്ജലി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് പൂണെയില്‍ നടക്കും.
നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
വൈകിട്ട് ഏഴുമണിയോടെ പൂണെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ജനുവരി 17നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അര നൂറ്റാണ്ടോളം ടൈംസ് ഓഫ് ഇന്ത്യയില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ് ആര്.കെ. ലക്ഷ്മണ്. ദ കോമണ്‍ മാന്‍ എന്ന കാര്‍ട്ടുണ്‍ കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു.
സാധാരണക്കാരുടെ പ്രശ്നങ്ങള്‍ വളരെ ശക്തമായി വരകളില്‍ ആവിഷ്ക്കരിച്ച കലാകാരനായിരുന്നു ലഷ്മണ്‍.
2005ല്‍ പത്മവിഭൂഷണും പത്മശ്രീയും ഉള്‍പ്പെടെയുള്ള പുരസ്കാരം നല്കി രാജ്യം ഈ കലാകാരനെ ആദരിച്ചു. 1984ല്‍ മഗ്സസെ അവാര്‍ഡ് നേടി. 2008ല്‍ സിഎന്‍എന്‍ ഐബിഎന്നിന്റെ മാധ്യമപ്രവര്‍ത്തനത്തിനുള്ള ആജീവനാന്ത സമര്‍പ്പണത്തിനുള്ള പുരസ്കാരവും ലക്ഷ്മണിനായിരുന്നു. ദി ടണല്‍ ഓഫ് ടൈം അദ്ദേഹത്തിന്റെ ആത്മകഥയാണ്.
Discussion about this post