പ്രധാനമന്ത്രി നരേന്ദ്ര മോദി വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്റെ മണ്ഡലമായ യു.പിയിലെ വാരണാസിയില്‍ നിന്നും തന്നെ മത്സരിക്കുമെന്ന് സൂചനകള്‍. ഇന്നലെ നടന്ന ബി.ജെ.പിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷമാണ് സൂചനകള്‍ ലഭിച്ചത്.
തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഇന്നലെ ഡല്‍ഹിയില്‍ വെച്ചായിരുന്നു ബി.ജെ.പിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം നടന്നത്. ഏകദേശം 3 മണിക്കൂറോളം യോഗം നീണ്ട് നിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശയീ അധ്യക്ഷന്‍ അമിത് ഷാ, ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി, വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
2014ല്‍ വാരണാസിയില്‍ നിന്നും 5,81,022 വോട്ടുകള്‍ നേടിയാണ് മോദി വിജയിച്ചത്.
Discussion about this post