ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നിലുണ്ടായിരുന്ന ഇന്ത്യക്കാരെ ഖലിസ്ഥാന്‍ വാദികള്‍ ആക്രമിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു ഇവര്‍ ഇന്ത്യക്കാരെ ആക്രമിച്ചത്.
ഇന്ത്യന്‍ ഹൈക്കമീഷന് മുന്നില്‍ വിസ സംബന്ധിച്ച് കാര്യങ്ങള്‍ക്ക് വേണ്ടി വന്ന ഇന്ത്യക്കാരെയാണ് ഖലിസ്ഥാന്‍ വാദികള്‍ ആക്രമിച്ചത്. ‘നരാ-എ-തക്ബീര്‍’ എന്നും ‘അള്ളാഹു അക്ബര്‍’ എന്നും ഇവര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു. ഇവരുടെ പക്കല്‍ ഖലിസ്ഥാന്‍ പതാകകളുമുണ്ടായിരുന്നു.
ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരവാദ ക്യാമ്പുകള്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിനെതിരെയായിരിക്കും ഇവര്‍ ഇന്ത്യക്കാരെ ആക്രമിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ഇന്ത്യ പാക്കിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയത്.
Discussion about this post