മിസോറാം ഗവര്‍ണര്‍ പദവി രാജിവച്ച് തിരുവനന്തപുരത്ത് മത്സരിച്ചാല്‍ കടിച്ചതും പിടിച്ചതും പോയ അവസ്ഥയാകും എന്ന വിമര്‍ശനത്തിന് ചുട്ടമറുപടി നല്കി കുമ്മനം രാജശേഖരന്.
സംശുദ്ധരാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ എന്തെങ്കിലും കടിക്കാനോ പിടിക്കാനോ അല്ല രാഷ്ട്രീയത്തില്‍ വരുന്നത് എന്നാണ് കടകംപള്ളിയ്ക്ക് കുമ്മനം നല്കുന്ന മറുപടി. കടകംപള്ളിയുടെ രാഷ്ട്രീയ സങ്കല്‍പ്പം അതായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
കടകംപള്ളി രാഷ്ട്രീയ രംഗത്തേക്ക് വന്നതും അതിനായിരിക്കും. മൂല്യാധിഷ്ട്ഠിത രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് സംശുദ്ധമായ ഹൃദയത്തോടെയാണ് ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നത്. തോല്‍ക്കുകയോ ജയിക്കുകയോ അല്ല ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാനം. ജനങ്ങള്‍ക്കൊപ്പമാണോ എന്നത് മാത്രമാണ് മാനദണ്ഡമെന്നും കുമ്മനം പറയുന്നു.
ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കുമ്മനം രാജശേഖരന്റെ മറുപടി.
ലോക്സഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സിറ്റിങ് എം.എല്‍.എമാര്‍ രാജിവെക്കണമെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. സി.പി.എം മുരടിച്ചു എന്നതാണ് സ്ഥാനാര്‍ഥി പട്ടിക കാണിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ ബി.ജെ.പിക്കൊപ്പം നില്ക്കും. ശബരിമല പ്രശ്നം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. എല്ലാവരുടെയും വിശ്വാസത്തെ ബാധിക്കുന്ന വിഷയമാണിത്. വിശ്വാസികള്‍ക്കൊപ്പം നിന്നത് ബി.ജെ.പി മാത്രമാണ്. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post