വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയാകും പ്രധാനമന്ത്രി സ്ഥാാര്ത്ഥിയെന്ന പ്രചാരണങ്ങള്‍ക്ക്
വിരമാമിട്ടുകൊണ്ട് നിതിന്‍ ഗഡ്കരി രംഗത്ത്. തനിക്ക് പ്രധാമന്ത്രിയാകാനുള്ള ആഗ്രഹമില്ലെന്നും ആര്.എസ്.എസിനും തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയാകാനുള്ള മത്സരത്തില്‍ താന്‍ ഒരു ഭാഗമല്ലെന്നും നിരന്തരം കര്‍മ്മം ചെയ്യുക എന്നതിലാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിലായാലും കര്‍മ്മരംഗത്തായാലും ലക്ഷ്യങ്ങള്‍ വെച്ച് താനൊരിക്കലും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രമാണ് തങ്ങള്‍ക്ക് പ്രധാനമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. താനും ബി.ജെ.പിയും മോദി സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ നല്കി കൂടെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മോദി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനം കൊണ്ട് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
താന്‍ പ്രധാനമന്ത്രിയാകുന്നതിന് വേണ്ടിയുള്ള മത്സരത്തിന്റെ ഭാഗമാണെന്ന വാര്‍ത്തകള്‍ വെറും ദിവാസ്വപ്നങ്ങളാണെന്ന് പറഞ്ഞ് അദ്ദേഹം തള്ളിക്കളഞ്ഞു. കഴിഞ്ഞ മാസം ലോക്സഭയില്‍ കോണ്‍ഗ്രസ് നേതാവും യു.പി.എ ചെയര്‍പേഴ്സണുമായ സോണിയാ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും നിതിന്‍ ഗഡ്കരിയെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദിച്ചിരുന്നു.
മോദി സര്‍ക്കാര്‍ കഴിഞ്ഞ 5 കൊല്ലങ്ങള്‍ കൊണ്ട് വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന വികസനത്തിന് 15 ലക്ഷം കോടി രൂപയാണ് ചിലവാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാരിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയിലൂടെ 10 കോടി കുടുംബങ്ങള്‍ക്ക് ഗുണം ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ പ്രധാന് മന്ത്രി ആവാസ് യോജനയിലൂടെ 1.5 കോടി ഭവനങ്ങള്‍ നിര്‍മ്മിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post