തിരുവനന്തപുരം: കോഴക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍പൂര്‍ണം
. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.
പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തില്ലെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്
ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് വാഹനഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ചില സ്ഥലങ്ങളില്‍ സ്വകാര്യവാഹനങ്ങളും കെഎസ്ആര്‍ടിസിയും നിരത്തിലിറങ്ങിയിട്ടുണ്ട്. ഹര്‍ത്താല്‍ ഇതുവരെ സമാധാനപരമാണ്.
Discussion about this post