കേരള കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത തുടരുന്ന സാഹചര്യത്തില്‍ പി.ജെ ജോസഫിന്റെ വീട്ടില്‍ തിരക്കിട്ട കൂടിയാലോചന . ജോസഫിന് ദൂതന് വഴി മാണി കത്ത് നല്കി . വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ പി.ജെ ജോസഫിന്റെ കോട്ടയം സീറ്റില്‍ മത്സരിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ മാണി വിഭാഗം കടുത്ത തീരുമാനങ്ങളിലേക്ക് എത്തിച്ചേരുമെന്ന സൂചനയാണ് ഇതുവഴി ലഭിക്കുന്നത് .
ഇന്ന് പകല്‍ കെ എം മണിയുടെ വസതിയില്‍ വലിയരീതിയിലെ ചര്‍ച്ചകളാണ് നടന്നത് . തുടര്‍ന്ന് പി.ജെ ജോസഫിന് സീറ്റ് നല്‍കില്ലെന്ന നിലപാട് മാണിവിഭാഗം എടുക്കുകയായിരുന്നു . പിന്നാലെ തോമസ് ചാഴിക്കാടനിലേക്ക് സ്ഥാനാര്‍ഥിത്വം ചുരുങ്ങുകയായിരുന്നു . ഇതോടെ വൈകിട്ട് പി.ജെ ജോസഫിന്റെ വീട്ടിലേക്ക് മോന്‍സ് ജോസഫ് , ടി.യു കുരുവിളയടക്കമുള്ള നേതാക്കള്‍ എത്തുകയും കൂടിയാലോചന നടക്കുകയുമാണ് .
ദൂതന് വഴി നല്കിയ കത്തിലെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല . സീറ്റ് സംബന്ധിച്ച സാധ്യതകള്‍ ഇല്ലെന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത് എന്നാണു സൂചന . താഴെക്കിടയിലുള്ള പ്രവര്‍ത്തകരാരും തന്നെ ജോസഫിന് സീറ്റ് നല്‍കുന്നതിനെ അനുകൂലിക്കുന്നില്ല . ഇത്തവണ മാറി നില്‍ക്കണമെന്ന ആവശ്യമാണ് മാണിയുടെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നതെന്ന് സൂചനകളുണ്ട് .
Discussion about this post