മലേഷ്യയിലെ മാസികയില്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ ഇന്ത്യന്‍ ഭൂപടത്തില്‍ ജമ്മു കാശ്മീരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഇല്ലാത്തതിനെ തുടര്‍ന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ വിവാദത്തില്‍. കര്‍ണ്ണാടക ടൂറിസം ഡിപ്പാര്‍ട്ടുമെന്റ് മലേഷ്യയില്‍ നടത്തുന്ന പരിപാടിയുടെ പരസ്യത്തിലാണ് ഭൂപടം തെറ്റായി പ്രസിദ്ധീകരിച്ചിരിക്കുന്നത
സംഭവത്തില്‍ കര്‍ണ്ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സംഭവം ഗൗരവമായി കാണുന്നുവെന്നും പാക്കിസ്ഥാനും ചൈനയുമടക്കമുള്ള അന്താരാഷ്ട്ര ശക്തികള്‍ ഇത് ഒരു അവസരമായി മുതലെടുക്കുമെന്നും ബിജെപി പ്രതികരിച്ചു. ക്ഷമിക്കാനാകാത്ത തെറ്റാണ് സംഭവിച്ചിരിക്കുന്നത്. പരിപാടിക്കായി കരാര്‍ ഏറ്റെടുത്തിരിക്കുന്ന ഏജന്‍സിക്കെതിരെ പരാതി കൊടുക്കണമെന്നും ബിജെപി വക്താവും മുന്‍ കര്‍ണ്ണാടക മന്ത്രിയുമായ സുരേഷ് കുമാര്‍ പറഞ്ഞു.
എന്നാല്‍ പിഴവിന് കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവാദിയല്ല എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കരാര്‍ ഏല്‍പ്പിച്ച സിംഗപ്പൂര്‍ ആസ്ഥാനമാക്കിയുള്ള കമ്പനിക്കാണ് പരസ്യങ്ങളുടെ ഉത്തരവാദിത്തമെന്ന് കര്‍ണ്ണാടക ടൂറിസം മന്ത്രി ആര് വി ദേശ് പാണ്ഡെ അറിയിച്ചു.
Discussion about this post