പുല്‍വാമയില്‍ നാല്‍പ്പത് സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് കാരണമായ ആക്രമണം നടത്തിയ ഭീകര സംഘടന ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ‘മസൂദ് ജി’ എന്നു വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വിവാദത്തില്‍. ബിജെപി ഭരണകാലത്താണ് മസൂദ് അസറിനെ വിട്ടയച്ചതെന്നായിരുന്നു രാഹുലിന്റെ പ്രസംഗം. പ്രസംഗത്തില്‍ മസൂദ് അസര്‍ ജി എന്നാണ് രാഹുല്‍ പറഞ്#ത്.ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെ രാഹുല്‍ വെട്ടിലായിരിക്കുകയാണ്.
മസൂദ് അസറിനെ വിട്ടയക്കാനായി തീവ്രവാദികള്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചി കാണ്ഡഹാറിലേക്ക് കൊണ്ടുപോയപ്പോള്‍, ജയിലില്‍ കഴിഞ്ഞിരുന്ന അസറിനെ ഇന്ത്യ വിട്ടയച്ചിരുന്നു. അജിത് ഡോവലാണ് മസൂദിനെയും കൊണ്ട് കാണ്ഡഹാറിലേക്ക് പോയത്, രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞു.മസൂദ് അസറിനെ ബഹുമാനത്തോടെ അഭിസംബോധന ചെയ്യതതിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് ഉയരുന്നത്.നിരവധി ബിജെപി നേതാക്കളും രാഹുലിന്റെ പ്രസംഹത്തിനെതിരെ രംഗത്തെത്തി.
What is common between Rahul Gandhi and Pakistan?
Their love for terrorists.
Please note Rahul ji’s reverence for terrorist Masood Azhar – a testimony to #RahulLovesTerrorists pic.twitter.com/CyqoZ7b9CF
— Smriti Z Irani (Modi Ka Parivar) (@smritiirani) March 11, 2019
രാഹുല്‍ ഗാന്ധിയ്ക്കും പാകിസ്ഥാനുമിടയില്‍ പൊതുവായുള്ളത് എന്താണെന്നായിരുന്നു സ്മൃതി ഇറാനിയുടെ ട്വീറ്റ്. തീവ്രവാദികളോടുള്ള അവരുടെ സ്നേഹം. ഭീകരവാദി നേതാവായ മസൂദ് അസറിനോടുള്ള രാഹുല്‍ ഗാന്ധിയുടെ സ്നേഹം നോക്കൂ.’ സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു
തട്ടിക്കൊണ്ടുപോയ യാത്രക്കാര്‍ തിരിച്ചുവരുന്നതിനായി രാജ്യം മുഴുവന്‍ പ്രാര്‍ത്ഥിച്ചിരുന്ന വേളയില്‍ രാഹുല്‍ ഗാന്ധി വീഡിയോ ഗെയിം കളിക്കുന്ന തിരക്കിലായിരുന്നിരിക്കണമെന്നും ബിജെപി പരിഹസിച്ചു.
Discussion about this post