സാര്‍ക്ക് രാജ്യങ്ങളിലെ ടെലി മെഡിസിന് , ടെലി എജ്യൂക്കേഷന്‍, വിളകളുടെ ഉത്പാദന ക്ഷമത, ദുരന്ത നിവാരണം എന്നീ മേഖലകള്‍ക്ക് സഹായകരമാകുന്ന സാര്‍ക്ക് ഉപഗ്രഹ വിക്ഷേപണത്തിനായി ഇന്ത്യ തയ്യാറെടുക്കുന്നു. ഇതു സംബന്ധിച്ച ഐഎസ്ആര്‍ഒയുടെ നിര്‍ദ്ദേശത്തിന് തിങ്കളാഴ്ച ചേര്‍ന്ന സാര്‍ക്ക് രാജ്യങ്ങളുടെ യോഗം അംഗീകാരം നല്കി.
2014ല്‍ നേപ്പാള്‍ സന്ദര്‍ശന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത്തരം ഒരു ഉപഗ്രഹം വിക്ഷേപണം ചെയ്യുന്നതിന്റെ ആശയം മുന്നോട്ടു വച്ചത്.
12 കെയു ബാന്‍ഡ് ട്രാന്‍സ്പോണ്ടറുകളുള്ള ഉപഗ്രഹം സാര്‍ക്ക് ദിനത്തിന് മുന്‍പായി വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒയുടെ പദ്ധതി. ഇന്ത്യ മുന്നോട്ടു വച്ചത് മികച്ച ആശയമാണെന്ന് ഭൂട്ടാന് പ്രതിനിധി ഷേവാങ് സി ഡോങ്രി അഭിപ്രായപ്പെട്ടു. സാര്‍ക്ക് രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്കുന്ന ആശ്ചര്യകരമായ സമ്മാനമാണിത് എന്നും അദ്ദേഹം പറഞ്ഞു.
ഉപഗ്രഹവുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനാണ് തീരുമാനം. സാര്‍ക്ക് രാജ്യങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാകും ഉപഗ്രഹത്തിന് രൂപം നല്‍കുന്നത്.
Discussion about this post