മുംബൈ ഭീകരാക്രമണകേസ് പ്രതിയായ ലഷ്കര്‍ ഇ തോയ്ബ നേതാവ് സാക്കിര്‍ റഹ്മാന് ലഖ്വിയെ മോചിപ്പിച്ചതിന് പാക്കിസ്ഥാനെതിരെ യുഎന്‍ നടപടി എടുക്കണമെന്ന ഇന്ത്യയുടെ ആവശ്യം ചെന തടഞ്ഞു. ഇന്ത്യ ആവശ്യപ്പെട്ട പ്രകാരം നടന്ന ഐക്യരാഷ്ട്രസഭയുടെ അംഗീകാര സമിതി യോഗത്തിലാണ് ചൈന ഇന്ത്യയുടെ നീക്കത്തിന് തടയിട്ടത്. വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്കിയ വിവരങ്ങള്‍ പര്യാപ്തമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ചൈന നീക്കം തടഞ്ഞത്.
ലഖ്വിയെ മോചിപ്പിച്ച പാക്കിസ്ഥാന് കോടതിയുടെ നടപടി യുഎന്‍ രക്ഷാ സമിതിയുടെ 1267ാം പ്രമേയം ലംഘിക്കുന്നതാണെന്ന് കാണിച്ച് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരാംഗം അശോക് മുഖര്‍ജി അംഗീകാര സമിതി ചെയര്മാന് കത്തയച്ചിരുന്നു. ഇതിമു മുന്‍പും പാക്കിസ്ഥാനില്‍ വേരൂന്നിയ തീവ്രവാദ സംഘടനകള്‍ക്കെതിരെ യുഎന്‍ രക്ഷാ സമിതിയില്‍ നടത്തിയ നീക്കങ്ങളില്‍ നിന്ന് ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാന് രക്ഷ നേടിയിട്ടുണ്ട്.
അതേസമയം യുഎസ്, ബ്രിട്ടണ്, റഷ്യ, ഫ്രാന്‍സ്, ജര്ഡമ്മനി എന്നീ രാജ്യങ്ങള്‍ ലഖ്വിയുടെ മോചനത്തില്‍ ആശങ്ക അറിയ്ച്ചു. ലഖ്വിയെ വീണ്ടും അറസ്റ്റ് ചെയ്യണമെന്ന് വാഷിങ്ടണ്‍ ആവശ്യപ്പെട്ടു.
Discussion about this post