ഗുവാഹാട്ടി:, ലോക്സഭാ തിരഞ്ഞെടുപ്പില്‍ അസം ഗണപരിഷത് (എ.ജി.പി.) വീണ്ടും ബി.ജെ.പി.യുമായി കൈകോര്‍ക്കുന്നു. ബി.ജെ.പി. ജനറല്‍ സെക്രട്ടറി രാംമാധവിന്റെയും എ.ജി.പി. അധ്യക്ഷന്‍ അതുല്‍ ബോറയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൗരത്വബില്ലുമായി മുന്നോട്ടുപോകാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ജനുവരിയില്‍ എ.ജി.പി. ബി.ജെ.പി. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഇരുവരും ഭിന്നിച്ചത് നേട്ടമാക്കാമെന്ന കണക്കുകൂട്ടലിലായിരുന്ന കോണ്‍ഗ്രസിന് പുതിയ നീക്കം തിരിച്ചടിയായി.
കോണ്‍ഗ്രസിനെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ബോറ പറഞ്ഞു. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ എ.ജി.പി.യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് രാംമാധവ് ബുധനാഴ്ച ട്വീറ്റ് ചെയ്തു. ബി.ജെ.പി.യുടെ വടക്കുകിഴക്കന്‍ മേഖലയുടെ ചുമതലക്കാരനാണഅ രാം മാധവ്.
2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ അസമിലെ 14 സീറ്റില്‍ ഏഴെണ്ണം ബി.ജെ.പി. നേടിയിരുന്നു. എ.ജി.പി.ക്ക് സീറ്റൊന്നും നേടാനായില്ല.
Discussion about this post