തിരുവനന്തപുരം: അയ്യനെ കണ്ടു തൊഴാന്‍ ബിജെപി നേതാവും, തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുമായി കുമ്മനം രാജശേഖരന്. ഇന്ന് രാവിലെ 6.00 മണിക്ക് തിരുവനന്തപുരം തൈക്കാട് ശാസ്താ ക്ഷേത്രത്തില്‍ നിന്ന് അദ്ദേഹം കെട്ട് നിറച്ചു.
ശബരിമല തന്ത്രി മോഹനരുടെ അമ്മയും മഹേശ്വരരുടെ ഭാര്യയുമായ ദേവകി അന്തര്‍ജ്ജനമാണ് കെട്ട് താങ്ങി നല്‍കിയത്. ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. പന്തളം കൊട്ടാരത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം അദ്ദേഹം സന്നിധാനത്ത് എത്തും. ടിപി സെന്‍കുമാര്‍ ഐപിഎസ്, ബിജെപി ജില്ല പ്രസിഡണ്ട് അഡ്വ.സുരേഷ് എന്നിവര്‍ ചടങ്ങിനെത്തിയിരുന്നു.
മിസോറാം ഗവര്‍ണറായി ചുമതലയേറ്റതിന് പിന്നാലെ കുമ്മനം ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ശബരിമലയിലെ യുവതി പ്രവേശന വിധി വന്നതിന് ശേഷം ഇതാദ്യമായാണ് കുമ്മനം മല കയറുന്നത്.
തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം രാഷ്ട്രീയമായി ഉന്നയിക്കാനാണ് ബിജെപി തീരുമാനം.
https://www.facebook.com/kummanam.rajasekharan/videos/2145820662130620/?__xts__[0]=68.ARC_YROye3MY23pOVRqAACJNebvM8BK0yrhj9mSfiO7Z5sVyiLOxJvO3opuMYW_pwnWt8Ng1Y67BcUsG0vTqdmH21saZn4sfDQLBQ_MQELXmkytZS78RDBevAYb-zNDZtgZs0spFrpaf5dpztIK4kTRYUY0AIvMtSsrc_pkXJiOv0FKUVi38E0OumPJ6-n5uE8z39KzkQiVYSVQyis0BeiE5X-IKGg0c0De0ZAZMHgYqIL54l-hgsO30BLMyscmnBguLX5Rv8D1SBFJS3yOzKEght8ybxLyebHmWYO_QgN6YWDoRJsUlENmjMy7a4-W7rsd2m6Q23nI4Mv4nt_sNBYG1Deqo_ztFWCM&__tn__=-R
ഗവര്‍ണര്‍ പദവി ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ ദിവസം ആധ്യാത്മിക ഗുരുക്കന്മാരെ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തി. ശാന്തിഗിരി ആശ്രമത്തിലും, ചെങ്കോട്ടുകോണം ആശ്രമത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തി. കവയത്രി സുഗതകുമാരിയുടെ വീട്ടില്‍ നിന്ന് തുടങ്ങിയ യാത്ര അവസാനിപ്പിച്ചത് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസിന്റെ മുന്‍പിലാണ്.
Discussion about this post