എ.പി.എല്ലിന്റെ 12-ാം പതിപ്പ് ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ,ലോകകപ്പ് അടുത്ത് നില്‍ക്കേ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലി
കായികക്ഷമത നിലനിര്‍ത്താനുള്ള എല്ലാവരുടെയും ഉത്തരവാദിത്ത്വമാണെന്ന് കോഹ്ലി പറഞ്ഞു.അതേസമയം ഇന്ത്യന്‍ താരങ്ങളുടെ ജോലിഭാരം നിയന്ത്രിക്കാന്‍ ഐ.പി.എല്‍ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകളെ കോലി തള്ളുകയും ചെയ്തു. ഇന്ത്യന്‍ താരങ്ങളെ ഇത്ര എണ്ണം മത്സരങ്ങളില്‍ മാത്രമേ കളിപ്പിക്കാവൂ എന്ന തരത്തിലുള്ള യാതൊരു നിര്‍ദേശങ്ങളും നല്‍കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
” എനിക്ക് പത്തോ പന്ത്രണ്ടോ പതിനഞ്ചോ മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കുമെന്നു പറഞ്ഞാല്‍ മറ്റു താരങ്ങള്‍ക്ക് അത്രയും മത്സരങ്ങള്‍ മാത്രമേ കളിക്കാനാകൂ എന്നല്ല. ഒരു പക്ഷേ എന്റെ ശരീരം എന്നെ അനുവദിക്കുക അത്രയും എണ്ണം മത്സരങ്ങള്‍ കളിക്കാനാകും. ചില താരങ്ങള്‍ക്ക് എന്നേക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനായേക്കും, ചിലര്‍ക്ക് അതിനേക്കാള്‍ കുറവും. അതെല്ലാം വ്യക്തിപരമായ കാര്യമാണ്’ കോഹ്ലി വ്യക്തമാക്കി.
ലോകകപ്പില്‍ മത്സരിക്കുക എന്നത് ഒരു ഉത്തരവാദിത്വമാണ്.അതിനാല്‍ തന്നെ ഫിറ്റ്നസ് നോക്കണമെന്നും ഓരോ ദിവസവും മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.ഈ ടൂര്‍ണമെന്റ് ലോകകപ്പിലേക്കുള്ള അവസരമായി കാണണമെന്നും അദ്ദേഹം പറഞ്ഞു
ലോകകപ്പ്;ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി വിരാട് കോഹ്ലി
Discussion about this post