ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ വഴികളും നോക്കുകയാണ് കോണ്‍ഗ്രസ്.അതിനായി എസ്പി-ബിഎസ്പി സഖ്യത്തിന്റെ സഹായം വരെ ലേടാന് ഒരുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്.
ബിഎസ്പിയുടെയും എസ്പിയുടെയും പ്രമുഖര്‍ മത്സരിക്കുന്ന ഏഴു സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ട എന്ന തീരുമാനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. മുലായം സിങ് യാദവിന്റെ മെയിന്‍പുരി ഉള്‍പ്പെടെയുളള മണ്ഡലങ്ങളാണ് ഇതിനായി പരിഗണിച്ചത്. ഇതിലുടെ വോട്ടുകള്‍ ഭിന്നിച്ച് ബിജെപിക്ക് അനുകൂലമായ അന്തരീക്ഷം ഒഴിവാക്കുകയാണ് ലക്ഷ്യമെന്നായിരുന്നു ഇതുസംബന്ധിച്ച് കോണ്‍ഗ്രസിന്റെ വിശദീകരണം.
കോണ്‍ഗ്രസ് മുന്നോട്ടുവച്ച ഈ ഓഫര്‍ തളളിയിരിക്കുകയാണ് ബിഎസ്പി. ഉത്തര്‍പ്രദേശിലെ 80 ലോക്സഭ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എല്ലാവിധ സ്വാതന്ത്ര്യവും ഉണ്ടെന്ന് ബിഎസ്പി നേതാവ് മായാവതി തിരിച്ചടിച്ചു. ബിജെപിയെ പരാജയപ്പെടുത്താന്‍ എസ്പിയുമായി ചേര്‍ന്ന് രൂപീകരിച്ച സഖ്യം തന്നെ ആവശ്യത്തിലധികമാണ്.
Discussion about this post