ദക്ഷിണേന്ത്യയില്‍ എന്‍ഡിഎ നില മെച്ചപ്പെടുത്തുന്നുവെന്ന് ടൈംസ് നൗ തെരഞ്ഞെടുപ്പ് സര്‍വ്വേ.
കര്‍ണാടകയില്‍ ബിജെപി കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുമെന്ന് സര്‍വ്വേ കണ്ടെത്തുന്നു. ആകെയുള്ള 28 സീറ്റുകളില്‍ എന്‍ഡിഎ15 ഉം, കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം 13 സീറ്റും നേടുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു.
തെലങ്കാനയിലും യുപിഎ തകര്‍ന്നടിയും. ആകെയുള്ള 17 സീറ്റുകളില്‍ 13 ഉം ടിആര്‍എസ് കരസ്ഥാമാക്കുമ്പോള് എന്‍ഡിഎ രണ്ട് സീറ്റ് നേടും. യുപിഎ ഒരു സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. ആന്ധ്രയിലും കോണ്‍ഗ്രസ് സഖ്യത്തിന് വലിയ തിരിച്ചടി നേരിടും. ആകെയുള്ള 25 സീറ്റുകളില്‍ 22 ഉം വൈഎസ് ആര് സഖ്യം കരസ്ഥമാക്കും.
തമിഴ്നാട്ടില്‍ ഡിഎംകെ മുന്നേറുമെന്നാണ് സര്‍വ്വേ. 34 സീറ്റ് ഡിഎംകെ സഖ്യം നേടുമ്പോള്‍, എഐഎഡിഎംകെ സഖ്യം അഞ്ച് സീറ്റുകളില്‍ ഒതുങ്ങും. കേരളത്തില്‍ ഇടത് മുന്നണി മൂന്ന് സീറ്റുകളില്‍ ഒതുങ്ങുമെന്നും, എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.
ബലാക്കോട്ട് ആക്രമണത്തിന് ശേഷമുള്ള സര്‍വ്വേയാണ് ടൈംസ് നൗ പുറത്ത് വിട്ടത്. ബിജെപിയുടെ കേരളത്തിലെ വോട്ടിംഗ് ശതമാനം ഗണ്യമായി ഉയരും. 22.9 ശതമാനം വോട്ട് ബിജെപി നേടുമെന്നാണ് സര്‍വ്വേ കണ്ടെത്തുന്നത്.
അതേ സമയം മൂന്ന് സീറ്റുകളോടെ ഇടത് മുന്നണി തകര്‍ന്നടിയുമെന്ന് ടൈംസ് നൗ സര്‍വ്വേയും ആവര്‍ത്തിക്കുന്നു. അതേ സമയം യുഡിഎഫ് 16 സീറ്റുകള്‍ നേടി ഏറെ മുന്നിലെത്തുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.
നേരത്തെ വന്ന സര്‍വ്വേകളും കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം പ്രവചിച്ചിരുന്നു. എന്‍ഡിഎ ഒരു സീറ്റ് നേടുമെന്ന് ഇന്ത്യ
ടുഡേ സര്‍വ്വേ നേരത്തെ വിലയിരുത്തിയിരുന്നു.
തിരുവനന്തപുരം മണ്ഡലമാണ് ബിജെപി ഇത്തവണ ഏറെ ജയപ്രതീക്ഷ ഉണര്‍ത്തുന്നത്. പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, പാലക്കാട് മണ്ഡലങ്ങളിലും ബിജെപി അട്ടിമറി വിജയം പ്രതീക്ഷിക്കുന്നുണ്ട്. ശബരിമല വിഷയം ബിജെപിയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് സര്‍വ്വേകളിലെ കണ്ടെത്തല്‍. അതേസമയം സിപിഎം രാജ്യവ്യാപകമായി ദയനീയമായി തകരുമെന്നും സര്‍വ്വേകള്‍ കണ്ടെത്തിയിരുന്നു.
Discussion about this post