വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ലോകസഭ എപിമാരില്‍ പലരുടെയും സ്വത്ത് കുത്തനെ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ദേശീയ തിരഞ്ഞെടുപ്പു നിരീക്ഷണ അസോസിയേഷനും ജനാധിപത്യ പരിഷ്കാരങ്ങള്ക്കുളള അസോസിയേഷനും സംയുക്തമായി പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉള്ളത്. മുന്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുടെ സ്വത്തിലും വലിയ വര്‍ദ്ധനവുണ്ടായി.
സോണിയാ ഗാന്ധിയുടെ ആസ്തി 573 ശതമാനവും, രാഹുല്‍ ഗാന്ധിയുടെ സ്വത്ത 304 ശതമാനവും വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ സ്വത്ത് ശരാശരി 142 ശതമാനം വര്‍ദ്ധിച്ചു. 2009ല്‍ ശരാശരി 5.5 കോടി എന്നത് 2014ല്‍ 13.32 കോടിയായി ഉയര്‍ന്നു. മുസ്ലിം ലീഗ് എംപി ഇ.ടി മുഹമ്മദ് ബഷീറിന്റെ ആസ്തിയിലാണ് കൂടുതല്‍ വര്‍ദ്ധന ഉണ്ടായത്. 22 മടങ്ങാണ് വര്‍ദ്ധന. 2018 ശതമാനം വര്‍ദ്ദനവ് അഞ്ച് വര്‍ഷത്തിനിടെ സ്വത്തിലുണ്ടായി. രണ്ടാം സ്ഥാനത്ത് തൃണമൂല്‍ എപിയാണ്. 1700 ശതമാനം സ്വത്താണ് ടിഎംസി എംപി ശശിര്‍ കുമാര്‍ ഘോഷിന് ഉണ്ടായത്. മൂന്നാം സ്ഥാനത്തുള്ള എഐഎഡിഎംകെ എംപി പി വേണുഗോപാലിന്റെ സ്വത്ത് 1281 ശതമാനം ഉയര്‍ന്നു.
സിപിഎം എംപി പി കരുണാകരന്റെ സ്വത്തില്‍ 67 ശതമാനം കുറവുണ്ടായപ്പോള്‍ ബിജെപി എംപി ഓം പ്രകാശ് യാദവിന്റെ സ്വത്തില്‍ 64 ശതമാനവും കുറവ് രേഖപ്പെടുത്തി. മുന്‍ മന്ത്രിയായ എറണാകുളം എംപി കെവി തോമസിന്റെ സ്വത്തില്‍ ഇക്കാലയളവില്‍ 21 ശതമാനം കുറവുണ്ടായി.
വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംപിമാരുടെ സ്വത്തില്‍ 109 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Discussion about this post