ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചിലവുകള്‍ നിരീക്ഷിക്കുന്നതിനായി ആദായ നികുതി വകുപ്പിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം സജ്ജീകരിച്ചു .
കണക്കില്‍പ്പെടാത്ത പണം തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത് തടഞ്ഞ് സുഗമമമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്ദ്ദേശപ്രകാരമായിട്ടാണ് സംവിധാനം . സംസ്ഥാനതലത്തില്‍ പ്രവർത്തിക്കുന്നതാണ് കണ്ട്രോള് റൂം.
1800-425-3173 യെന്ന ടോള്‍ ഫ്രീ നമ്പര്‍ വഴിയും [email protected] യെന്ന ഇമെയില്‍ വിലാസത്തിലും 8547000041 യെന്ന വാട്സാപ്പ് നമ്പറിലൂടെയും 0484-2206170 യെന്ന ഫാക്സ് നമ്പര്‍ വഴിയും കണ്ട്രോള് റൂമുമായി ബന്ധപ്പെടാവുന്നതാണ് . കൊച്ചി അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഇന്‍കം ടാക്സ് (ഇന്‍വെസ്റ്റിഗേഷന്‍) ഓഫീസിലാണ് കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നത് .
വലിയതോതില്‍ പണം , മറ്റു വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ സംഭരിച്ചിരിക്കുന്നതായോ കടത്തി കൊണ്ട് പോകുന്നതായോ അറിവ് ലഭിക്കുന്നവര്‍ കണ്ട്രോള് റൂമുമായി ബന്ധപ്പെട്ട് വിവരം കൈമാറണമെന്ന് അഡീഷണല്‍ ഡയറക്ടര്‍ അഭ്യര്‍ഥിച്ചു . വിവരങ്ങള്‍ കൈമാറുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും .
Discussion about this post