സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുവാനൊരുങ്ങുന്നു . സ്ഥിരമായി വാടകയ്ക്ക് എടുക്കുന്നതിന്റെ സാമ്പത്തിക കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി നാളെ ചീഫ് സെക്രടറിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരും . അടിയന്തരഘട്ടങ്ങളില്‍ ഹെലികോപ്ടര്‍ ആവശ്യം വരുന്ന സാഹചര്യം മുന്നില്‍കണ്ട് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നത് സംബന്ധിച്ച് ഡി.ജി.പി ശുപാര്‍ശ നല്‍കിയിരുന്നു . ഇതിന്മേലാണ് തീരുമാനം .
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഹെലികോപ്ടര്‍ സ്ഥിരമായി വാടകയ്ക്ക് എടുക്കാനുള്ള തീരുമാനം വിവാദമാകും . നാളത്തെ യോഗത്തിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമമായ തീരുമാനമെടുക്കുക .
പ്രകൃതിക്ഷോഭമുണ്ടാകുമ്പോള്‍ അടിയന്തരസഹായങ്ങള്‍ എത്തിക്കുന്നതിനും മാവോയിസ്റ്റ്വിരുദ്ധ പോരാട്ടത്തിനുമായി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുകയോ വാങ്ങുകയോ ചെയ്യണം എന്നതായിരുന്നു ഡിജിപിയുടെ ശുപാര്‍ശ . ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ വി.എസ് സര്‍ക്കാരിന്റെ കാലത്തും ശുപാര്‍ശ വന്നിരുന്നു എങ്കിലും അന്ന് തള്ളികളഞ്ഞിരുന്നു .
Discussion about this post