സംഝോത എക്സ്പ്രസ് സ്ഫോടനക്കേസിൽ സ്വാമി അസീമാനന്ദയടക്കമുള്ള 4 പ്രതികളെ വെറുതെവിട്ടു. സ്വാമി അസീമാനന്ദ, ലോകേഷ് ശർമ്മ, കമൽ ചൗഹാൻ, രജീന്ദർ ചൗധരി എന്നിവരെയാണ് വെറുതെ വിട്ടത്.ഹരിയാന എന്‍.ഐ.എ കോടതിയുടേതാണ് ഉത്തരവ് . 2007 ല്‍ നടന്ന സ്ഫോടനത്തില്‍ 3 കേസുകളാണ് അസീമാനന്ദയ്ക്കെതിരെ ഉണ്ടായിരുന്നത് .
2007 ഫെബ്രുവരി 18ന് ഹരിയാനക്ക് സമീപത്തെ പാനിപത്ത് സ്റ്റേഷനിൽ സംേഝാത എകസ്പ്രസിലെ രണ്ട് കോച്ചുകളിലാണ് സ്ഫോടനം നടന്നത്. പാക്കിസ്ഥാനിലേക്കു കടക്കും മുൻപ് ഇന്ത്യയിലെ അവസാന റെയിൽവേ സ്റ്റേഷനായ അഠാരിയിലേക്കു പോകുകയായിരുന്നു ട്രെയിൻ.
Discussion about this post