സാഫ് കപ്പ് ഇന്ത്യന്‍ വനിതാ ടീം ഫൈനലില്‍. ബംഗ്ലാദേശിനെ തോല്പിച്ചാണ് ഇന്ത്യന്‍ ടീം ഫൈനലില്‍ എത്തിയത്. മറുപടിയില്ലാത്ത നാല് ഗോളിനായിരുന്നു ജയം. ഇന്ദുമതി കതിരേശന്റെ ഇരട്ടഗോള്‍ മികവിലാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം .
ദലീമയും മനീഷയുമാണ് മറ്റ് സ്കോറര്‍മാര്‍. ഒറ്റക്കളിയിലും തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. വെള്ളിയാഴ്ചയാണ് ഫൈനല്‍. നേപ്പാളാണ് ഇന്ത്യയുടെ എതിരാളികള്‍. ശ്രീലങ്കയെ എതിരില്ലാത്ത നാല് ഗോളിന് തോല്പിച്ചാണ് നേപ്പാള്‍ ഫൈനലില്‍ എത്തിയത്
Discussion about this post