മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗത്തില്‍ വളരുന്നതായി ഐ.എം.എഫ് . കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ രാജ്യം സമ്പദ്ഘടനയെ നിരവധി പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയിരുന്നെങ്കിലും അതിനെയെല്ലാം മറിക്കടന്നാണ് പുരോഗതി കൈവരിക്കുന്നതെന്നും ഐ.എം.എഫ് റിപ്പോര്‍ട്ടില്‍ പറയുന്നു .
ഏഴ് സുപ്രധാന പരിഷ്കരണങ്ങള്‍ നടത്തിയിട്ടും ശരാശരി 7 ശതമാനം നിരക്കില്‍ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞതായി ഐ.എം.എഫ് അഭിപ്രായപ്പെട്ടു . വളര്‍ച്ച നിലനിര്‍ത്താന്‍ സാധിക്കണമെങ്കില്‍ ഇനിയും മാറ്റങ്ങള്‍ കൊണ്ടുവരേണ്ടാതായിട്ടുണ്ടെന്നും ജനസംഖ്യാ സമ്പത്തിനെ പരമാവധി പ്രയോജനപ്പെടുത്തണം എന്നും ഐ.എം.എഫ് നിര്‍ദ്ദേശിക്കുന്നു .
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തിക്കൊണ്ടുള്ള മറുപടിയായിട്ടാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കരുത്തിനെക്കുറിച്ച് നാണയനിധി പരാമര്‍ശം നടത്തിയത് .
മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റായ ശേഷമുള്ള ആദ്യ റിപ്പോര്‍ട്ടാണിത്.
Discussion about this post