യുദ്ധമുണ്ടായാല്‍ രാജ്യത്തിനായി വീറോടെ പോരാടാന്‍ തയ്യാര്‍ ആണെന്ന് അറിയിച്ച് കൊണ്ട് വ്യോമസേനയിലേക്ക് മുന്‍ ഉദ്യോഗസ്ഥരുടെ സന്ദേശ പ്രവാഹം . പുല്‍വാമ , ബാലക്കോട്ട് ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് സേനയുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തിലേക്ക് സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത് . അടിയന്തരസാഹചര്യം ഉടലെടുത്താന്‍ രാജ്യത്തെ സേവിക്കുന്നതിനായി വീണ്ടും സേനയില്‍ ചേരുവാന്‍ തയ്യാര്‍ ആണെന്നാണ് ഭൂരിഭാഗം സന്ദേശങ്ങളുടെയും ഉള്ളടക്കം .
സേനാത്താവളങ്ങളിലെ വിവിധതരം ജോലികള്‍ , യുദ്ധ വിമാനങ്ങളുടെ പരിപാലനം എന്നിങ്ങനെയുള്ള വിവിധതരം ജോലികളില്‍ എല്ലാം തന്നെ എപ്പോള്‍ വേണമെങ്കിലും തങ്ങളുടെ സേവനം ഉപയോഗിക്കാമെന്ന് ഇവര്‍ അറിയിക്കുന്നു.
യുദ്ധ സമാനമായ സാഹചര്യം രാജ്യത്തിനുണ്ടായാല്‍ തങ്ങളുടെ അനുഭവസമ്പത്ത് ഗുണം ചെയ്യുമെന്ന് ഇവര്‍ അവകാശപ്പെടുന്നു . സേനയില്‍ നിന്നും വിരമിച്ച യുദ്ധവിമാന – ഹെലികോപ്ടര്‍ പൈലറ്റുമാര്‍ , എന്‍ജിനിയര്‍മാര്‍ എന്നിവരെല്ലാം സന്ദേശമയച്ച കൂട്ടത്തിലുണ്ട് . എന്നാല്‍ നിലവില്‍ അപേക്ഷങ്ങള്‍ ഒന്നും സേന സ്വീകരിച്ചട്ടില്ല .
വിരമിച്ച ശേഷം രണ്ട് വര്‍ഷത്തേക്ക് ഉദ്യോഗസ്ഥരെ ആവശ്യമുണ്ടെങ്കില്‍ തിരികെ വിളിക്കാന്‍ വ്യോമസേന ചട്ടത്തില്‍ വ്യവസ്ഥയുണ്ട് .
Discussion about this post