മലേഷ്യയിലെ ഒന്നാമത്തെ പ്രതിരോധ പ്രദര്‍ശനമായ ‘ലിമ 2019’ ല്‍ ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ച തേജസ് വിമാനം പങ്കെടുക്കും . എന്നാല്‍ പാക്കിസ്ഥാന്റെ കൈവശമുള്ള ചൈനീസ് പോര്‍വിമാനമായ ജെ.എഫ് 17 പങ്കെടുക്കില്ല . മാര്‍ച്ച് 23 ന് നടക്കുന്ന പാക് ദേശീയ ദിനാചരണ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ മലേഷ്യയിലേക്ക് പോര് വിമാനങ്ങള്‍ അയക്കേണ്ടതില്ല എന്നാണു പാക്കിസ്ഥാന് നല്കുന്ന ഔദ്യോഗിക വാദം .
എന്നാല്‍ പ്രതിരോധവിപണിയിലെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യയുടെ തേജസിന് മുന്നില്‍ ജെ.എഫ് 17 ശ്രദ്ധിക്കാതെ പോകുമെന്ന് പാക്കിസ്ഥാന് വ്യക്തമായധാരണയുള്ളതിനാലാണ് പാക്കിസ്ഥാന് പങ്കെടുക്കാത്തത് എന്ന് പ്രതിരോധ മേഖലയിലെ വിഗദ്ധര്‍ വ്യക്തമാക്കുന്നു . തേജസ് പങ്കെടുത്ത മറ്റ് പ്രദര്‍ശനങ്ങളില്‍ നിന്ന് മുന്‍പും പാക്കിസ്ഥാന്റെ ജെ.എഫ് 17 വിട്ട് നിന്നിട്ടുണ്ട് . ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ തേജസ് ജെ എഫ് 17 നെ പരാജയപ്പെടുത്തുമെന്ന ഭീതിയാണ് പാക്കിസ്ഥാനെന്ന ആരോപണവുമുയരുന്നുണ്ട് .
ജെ.എഫ് പോര്‍വിമാനങ്ങളേക്കാള്‍ വളരെയേറെ മികച്ചതാണ് ഇന്ത്യയുടെ തേജസ് പോര്‍വിമാനം എന്നാണു പ്രതിരോധമേഖലയിലെ വിഗദ്ധരുടെ അഭിപ്രായം . പാക്-ചൈനീസ് പോര്‍വിമാനത്തേക്കാള്‍ വില കൂടുതല്‍ ആണെങ്കിലും പ്രകടനത്തിന്റെ മികവ് കൊണ്ട് തേജസ് മികച്ചു നില്ക്കുന്നു എന്നാണു വിലയിരുത്തല്‍ .
ക്വാഡ്രുപ്ലെക്സ് ഡിജിറ്റല്‍ ഫ്ളൈറ്റ് കണ്ട്രോള് സിസ്റ്റം , ഭാരംകുറഞ്ഞ ബോഡി,അമേരിക്കയുടെ ജിഇ 404-IN എഞ്ചിന് , മൈക്രോപ്രൊസസര്‍ നിയന്ത്രിത യൂട്ടിലിറ്റി കണ്ട്രോള് എന്നിങ്ങനെയുള്ള പ്രത്യേകതകള്‍ നിറഞ്ഞതാണ് തേജസ് .
നാലായിരത്തില്‍ ഏറെ തവണ പരീക്ഷണ പറക്കല്‍ നടത്തിയ തേജസ് ഇതുവരെ സാങ്കേതിതകരാര്‍ പ്രകടമാക്കുകയോ , തകരുകയോ ചെയ്തട്ടില്ല . തേജസ് വിമാനത്തിന്റെ എഞ്ചിനും , കോക്പിറ്റ് , ഫ്ലൈറ്റ് കണ്ട്രോള് സിസ്റ്റവും അടക്കം 45 മിനിറ്റുനുള്ളില്‍ മാറ്റിവെയ്ക്കാന്‍ സാധിക്കും . ഇത് ലോകരാജ്യങ്ങള്‍ക്ക് ഇടയില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതാണ് .
Discussion about this post