ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന് സ്ഥാനാര്‍ത്ഥിയാകും. ഒദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു. ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. കേരളത്തിലെ മറ്റു മണ്ഡലങ്ങിലേക്കുള്ള സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
തെക്കന്‍കേരളത്തിലെ കന്നിയങ്കം ആണ് സുരേന്ദ്രന്റേത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന ഹിന്ദു സംഘടകളുടെ പ്രക്ഷോഭത്തില്‍ ഒരു ശ്രദ്ധാകേന്ദ്രമായിരുന്നു കെ.സുരേന്ദ്രന് . ശബരിമല സമരത്തോടുകൂടി കെ.സുരേന്ദ്രന് കേരളത്തില്‍ ഒരു ജനകീയ മുഖമായി മാറി എന്നതാണ് ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ തന്നെ കെ.സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനമെടുത്തത്.
Discussion about this post