കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിച്ചാലും സിപിഐ സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്ന് കാനം രാജേന്ദ്രന്. സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് രാഹുല്‍ ഗാന്ധിയ്ക്ക് പാതയൊരുക്കേണ്ട ബാധ്യത സിപിഐക്ക് ഇല്ലെന്നും കാനം പ്രതികരിച്ചു .
രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു . കേരളത്തില്‍ ഇടത്പക്ഷ ജനാധിപത്യമുന്നണിയ്ക്കാണ് ഏറ്റവുമധികം ശക്തിയെന്നും ദേശീയ രാഷ്ട്രീയത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ല ഇത്തരമൊരു നീക്കമെന്നും പിണറായി പറഞ്ഞു .
ബിജെപിയ്ക്ക് പകരം ഇടത്പക്ഷത്തെ നേരിടുന്നതിലൂടെ കോണ്‍ഗ്രസ് എന്ത് സന്ദേശമാണ് നല്കാന് ശ്രമിക്കുന്നതെന്നും പിണറായി ചോദിച്ചു .
Discussion about this post