ബി.എസ് യെദ്യൂരപ്പയുടെ ഡയറി വ്യാജമാണെന്ന് ആദായനികുതി വകുപ്പ് . കോടതിയില്‍ തെളിവായി പരിഗണിക്കാന്‍ സാധിക്കാത്ത രേഖകളാണ് ഇതെന്ന് ബംഗളുരു ചീഫ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ പറഞ്ഞു .
ഫോറന്‍സിക് പരിശോധനയില്‍ ഡയറി വ്യാജമാണെന്ന് തെളിഞ്ഞതാണ് . മറ്റുകേസുകളെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് വിവാദമെന്നും ചീഫ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ബി എസ് ബാലകൃഷ്ണൻ വ്യക്തമാക്കി.
പ്രത്യക്ഷനികുതികള്ക്കായിട്ടുള്ള കേന്ദ്രബോര്‍ഡ് ഇന്നലെ ഈ രേഖകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി പ്രസ്താവന ഇറക്കിയിരുന്നു.
യെദ്യൂരപ്പയും കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണത്തെ നിഷേധിച്ച് രംഗത്ത് എത്തിയിരുന്നു . തെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പായ കോണ്‍ഗ്രസ് നിരാശ മൂലമാണ് ഇത്തരം വ്യാജ രേഖകളെ ആശ്രയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു .
Discussion about this post