ലഖ്നൗ: സമാജ് വാദി പാര്‍ട്ടിയുടെ താരപ്രചാരകയായിരുന്ന പ്രശസ്ത നടി ജയപ്രദ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. ജയപ്രദ ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്നും ഉത്തര്‍പ്രദേശിലാകും മത്സരിക്കുകയെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇന്ന് വൈകിട്ട് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചനയ
നേരത്തെ സമാജ് വാദി പാര്‍ട്ടിയിലായിരിക്കെ രണ്ടുതവണ വിജയിച്ച ഉത്തര്‍പ്രദേശിലെ രാംപുരില്‍നിന്നായിരിക്കും ജയപ്രദ ബിജെപി ടിക്കറ്റില്‍ മത്സരിക്കുക. സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനാണ് ഇവിടെ ജയപ്രദയുടെ എതിര്‍സ്ഥാനാര്‍ഥി.
നിലവില്‍ ബിജെപിയുടെ സിറ്റിങ് എംപി. നേപാല്‍ സിങിന് പകരം സിനിമാതാരവും മുന്‍ എംപിയുമായ ജയപ്രദയെ മത്സരത്തിനിറക്കി മണ്ഡലം നിലനിര്‍ത്താമെന്നാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. രണ്ടുതവണ രാംപുരില്‍നിന്ന് മത്സരിച്ച് ജയപ്രദ ലോക്സഭാംഗമായി. 2004ലും 2009ലും. തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ജയപ്രദ അമര്‍സിങിനൊപ്പം ആര്.എല്‍.ഡിയില്‍ ചേര്‍ന്നു. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജ്നോറില് മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു
തെലുങ്കുദേശം പാര്‍ട്ടിയിലൂടെയാണ് ജയപ്രദ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തയായി മാറിയ ജയപ്രദ ആന്ധ്രാപ്രദേശില്‍നിന്ന് രാജ്യസഭാംഗമായി. തെലുങ്ക് മഹിളാ സംഘടനയുടെ അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്.പിന്നീട് ചന്ദ്രബാബു നായിഡുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടിവിട്ട ജയപ്രദ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട് യുപിയായി തട്ടകം.
Discussion about this post