തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലെക്സ്ബോര്‍ഡുകള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി . നിയമവിരുദ്ധമായി ഫ്ലെക്സ് സ്ഥാപിക്കുന്നവര്‍ക്ക് എതിരെ ക്രിമിനല്‍ കേസ് എടുക്കണം . ഇവരില്‍ നിന്നും പിഴ ഈടാക്കണം എന്നും കേസ് എടുത്തില്ലെങ്കില്‍ ഉത്തരവാദിത്വം പോലീസിന് ആയിരിക്കുമെന്നും ഇക്കാര്യം ജില്ലാ കളക്ടര്‍ ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു .
പ്ലാസ്റ്റിക് ഉള്‍പ്പെടുന്ന ഫ്ലക്സ് ബോര്‍ഡുകളും മണ്ണില്‍ അലിഞ്ഞു ചേരാത്ത വസ്തുക്കള്‍ ഉപയോഗിക്കുന്ന യാതൊന്നും തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവ് ഇട്ടിരുന്നു . ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് എതിരെയുള്ള നടപടി ഉറപ്പ് വരുത്തണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത് .
Discussion about this post