തിരുവനന്തപുരം:നിര്‍ണ്ണായക യുഡിഎഫ് യോഗം നാളെ വൈകിട്ട് ചേരും.ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ സംസാരിച്ചതിന് ആര്. ബാലകൃഷ്ണപിള്ളക്കെതിരെ യോഗം ശക്തമായ നടപടിയെടുത്തേക്കും.യോഗത്തില്‍നിന്നു ബാലകൃഷ്ണപിള്ളയെ ഒഴിവാക്കിയിട്ടുണ്ട്.
നിരന്തരം പരസ്യ പ്രസ്താവനകള്‍ നടത്തുന്ന പിള്ളയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് ബിയും ഇനി യുഡിഎഫില്‍ വേണ്ടെന്നാണ് മുന്നണി നേതൃത്വത്തിലുള്ളവരുടെ നിലപാട്. മുന്നണിയില്‍നിന്നു പുറത്താക്കിയില്ലെങ്കിലും ബാലകൃഷ്ണപിള്ള പരസ്യ വിമര്‍ശനം തുടരും. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ വിമര്‍ശനം സൂചിപ്പിക്കുന്നത് ഇതാണെന്നാണു പിള്ള വിരുദ്ധരുടെ പക്ഷം.
അതേസമയം ബാലകൃഷ്ണ പിള്ളയെ പുറത്താക്കുമ്പോള്‍ പി.സി ജോര്‍ജിനെതിരെയും നടപടി വേണമെന്ന അഭിപ്രായം യുഡിഎഫിലുണ്ട്. ബാലകൃഷ്ണ പിള്ളയെ പുറത്താക്കാനേ പാടില്ലെന്ന് കോണ്‍ഗ്രസിലെ ഐ വിഭാഗം നേതാക്കള്‍ക്കുണ്ട്. മുസ്ലീം ലീഗിലെ ഒരു വിഭാഗത്തിനും ഇതേ അഭിപ്രായമാണ്. ബാലകൃ്ണ പിള്ളയെ പുറത്താക്കുന്നതിനോട് കേരള കോണ്‍ഗ്രസിലെ ജോസഫ് ഗ്രൂപ്പും യോജിക്കുന്നില്ല.
Discussion about this post