സെറ്റ് ടോപ് ബോക്സ് മാറ്റാതെ തന്നെ ഡിടിഎച്ച് സര്വീസ്ദാതാക്കളെ മാറ്റുന്നതിനുള്ള സൗകര്യം ഈ വര്‍ഷാവസാനത്തോടെ നിലവില്‍ വരുമെന്ന് ട്രായ് . നമ്പര്‍ മാറ്റാതെ തന്നെ ടെലികോം സേവനദാതാക്കളെ മാറ്റുന്ന രീതിയ്ക്ക് സമാനമായ സംവിധാനം തന്നെയാണിത് .
രണ്ട് വര്‍ഷമായി വിവിധ സേവനദാതാക്കള്‍ക്ക് ഉപയോഗിക്കാവുന്ന സെറ്റ് ടോപ് ബോക്സ് രൂപപ്പെടുത്തുന്നത്തിനുള്ള ശ്രമങ്ങള്‍ നടന്ന് വരികയായിരുന്നുവെന്ന് ട്രായ് ചെയര്മാന് ആര്.എസ്.ശര്‍മ അറിയിച്ചു . ഇതിനുണ്ടായിരുന്ന പ്രധാന തടസ്സങ്ങള്‍ എല്ലാം മറികടന്നതായും ഈ വര്‍ഷാവസാനത്തോടെ തന്നെ പുതിയ സംവിധാനം നിലവില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി .
Discussion about this post