മോദി സര്‍ക്കാരിനെയും ബിജെപിയേയും വീണ്ടും അധികാരത്തിലേക്ക് തിരഞ്ഞെടുക്കരുതെന്ന് ആവശ്യപ്പെട്ടു ഒരു കൂട്ടം ഇടത് സഹയാത്രികരും പ്രവര്‍ത്തകരമായ സിനിമാ പ്രവര്‍ത്തകരാണ് രംഗത്തെത്തി. ആര്‍ട്ടിസ്റ്റ് യുണൈറ്റ് ഇന്ത്യയുടെ വെബ്ബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെയാണ് ഇവരുടെ അഭ്യര്‍ത്ഥന.ആഷിഖ് അബു, പ്രിയനന്ദന്,മധുപാല്‍,രാജീവ് രവി,സനല്‍കുമാര്‍ ശശിധരന്, ഷെരീഫ് ഈസ,വേണു,അനീസ് കെ മാപ്പിള,സണ്ണി ജോസഫ്,അനുപമ ബോസ്,ദിവ്യ ഭാരതി,കെഎം കമല്‍, ദേശീയ അവാര്‍ഡ് ജേതാവായ ആനന്ദ് പദ്വര്‍ധന്‍, വെട്രിമാരന്, കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍,ലീല മണിമേഖല,പ്രേം ചന്ദ്, സുദേവന്, ലീല സന്തോഷ്, മുഹ്സിന് പെരാരി, തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പു വെച്ചിരിക്കുന്നത്.
രാജ്യത്തിന്റെ സംസ്കാരത്തേയും ശാസ്ത്ര സ്ഥാപനങ്ങളേയും ബിജെപി സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും ഇതിനാലാണ് ഇത്തരത്തിലൊരു അഭ്യര്‍ത്ഥന നടത്തുന്നതെന്നും പ്രസ്താനവയില് പറയുന്നു.
‘ജനാധിപത്യത്തെ രക്ഷിക്കുക’ എന്ന തലക്കെട്ടോടെയാണ് പ്രസ്താവന തയ്യാറാക്കിയിരിക്കുന്നത്. ദേശീയതയുടേയും രാജ്യ സ്നേഹത്തിന്റേയും പേരില്‍ രാജ്യത്ത് ആര്്ട്ടിസ്റ്റുകള്ക്കെതിരേയും എഴുത്തുകാര്‍ക്കെതിരേയും മറ്റും നടക്കുന്ന അക്രമങ്ങളെ പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘രാജ്യസ്നേഹമാണ് അവരുടെ തുറുപ്പു ചീട്ട്. ദളിതരേയും മുസ്ലീമുകളേയും അരികുവത്കരിക്കുന്നു. ചെറിയ എതിര്‍പ്പു പോലും ഉയര്‍ത്തുന്ന സ്ഥാപനവും വ്യക്തിയുമെല്ലാം രാജ്യ ദ്രോഹികളായി മുദ്രകുത്തപ്പെടുന്നു. രാജ്യസ്നേഹിത്തിലൂടെയാണ് അവര്‍ തങ്ങളുടെ വോട്ട് ബാങ്ക് വളര്‍ത്തുന്നത്. എതിര്‍ക്കാന്‍ ധൈര്യം കാണിച്ചതു കൊണ്ടാണ് നമ്മുടെ പ്രിയപ്പെട്ട പല എഴുത്തുകാര്‍ക്കും ജീവന് നഷ്ടമായതെന്ന് മറക്കരുത്’ സിനിമ പ്രവര്‍ത്തകര്‍ പറയുന്നു.
‘രാജ്യം ഏറ്റവും കഠിനമായ പരീക്ഷ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. സാംസ്കാരികമായും ഭൂമിശാസ്ത്രപരമായും വ്യത്യാസങ്ങളുള്ളപ്പോഴും രാജ്യമെന്ന നിലയില്‍ എന്നും ഒറ്റക്കെട്ടാണ് നമ്മള്. ഈ രാജ്യത്തെ പൗരനെന്ന നിലയില്‍ എന്നും നാം അഭിമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് ഇതെല്ലാം ആശങ്കയിലാണ്. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ബുദ്ധിപരമായി വേണം നാം തീരുമാനമെടുക്കാന്‍. ഫാസിസം അതിന്റെ സര്‍വ്വശക്തിയുമെടുത്ത് പ്രഹരിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ്’ പ്രസ്താവനയില്‍ പറയുന്നു.
ബിജെപി സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ എത്തിക്കുന്നതില്‍ നിന്നും തടയാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും പ്രസ്താവനയില്‍ പറയുന്നു. ഇത് നമ്മുടെ അവസാന അവസരമാണെന്നും ഇടത് സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു.
Discussion about this post