മലപ്പുറം പൊന്നാനിയ്ക്ക് സമീപം ഉള്‍ക്കടലില്‍ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു . കൊച്ചി മുനമ്പത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ സില്‍വിയ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത് . കഴിഞ്ഞ രാത്രിയായിരുന്നു അപകടം നടന്നത് . ബോട്ടില്‍ ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയി .
പരിക്കേറ്റവരില്‍ രണ്ട് തമിഴ്നാട് സ്വദേശികളും ഒരാള്‍ പശ്ചിമ ബംഗാള്‍ സ്വദേശിയുമാണ് . ബോട്ടില്‍ 11 തൊഴിലാളികള്‍ ഉണ്ടായിരുന്നു . മറ്റാര്‍ക്കും പരിക്കേറ്റട്ടില്ല എന്നാണു റിപ്പോര്‍ട്ട് . പരിക്കേറ്റവരെ അയ്യമ്പള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
Discussion about this post